തൃശ്ശൂര്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് പണം നല്‍കുന്നത് വര്‍ഗീയത ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അപലപനീയമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. വര്‍ഗീയത ആണെങ്കില്‍ പണം നല്‍കുന്നത് സിപിഎം തടയുമോ. മുഖ്യമന്ത്രി എസ്ഡിപിഐയെപോലെ ചിന്തിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ക്ഷേത്രനിര്‍മ്മാണത്തിന് പണം നല്‍കിയതിന് കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മാപ്പു ചോദിച്ചു. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കണം. സിഎഎ നടപ്പാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് കാര്യമാണുള്ളത്. അത് അമിത് ഷാ നടപ്പാക്കും. പൊന്നുരുക്കുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യമാണെന്നും ബി ഗോപാലകൃഷ്ണന്‍ പരിഹസിച്ചു.
കേരളത്തില്‍ സിഎഎ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.നടപ്പാക്കില്ലെന്ന് പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന് തന്നെയാണ്. ആ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.