National News

കേന്ദ്ര ബജറ്റ് ഇന്ന്;പ്രതീക്ഷയോടെ സംസ്ഥാനങ്ങൾ ;ചരിത്രത്തിലെ ആദ്യ പേപ്പർരഹിത ബജറ്റ്

കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും.10.15 ന് കേന്ദ്രമന്ത്രിസഭാ യോഗം പാർലമെന്റിൽ ചേരും. രണ്ടാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിർമല അവതരിപ്പിക്കുന്ന രണ്ടാം ബജറ്റ്. കോവിഡ് പ്രതിസന്ധി, കർഷക സമരം, സാമ്പത്തിക മാന്ദ്യം എന്നിവയ്‌ക്കു നടുവിലാണ് ബജറ്റ് അവതരണം. നികുതി ഇളവുകൾക്ക് സാധ്യതയുണ്ട്. സംസ്ഥാനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കാണുന്നത്.

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയെ പ്രക്ഷുബ്ധമാക്കിയേക്കും.
ഇത്തവണത്തേത് പേപ്പർരഹിത ബജറ്റാണ്. ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് പേപ്പറിൽ അച്ചടിച്ച് വിതരണം ചെയ്യാതെ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത സോഫ്റ്റ് കോപ്പിയായാണ് ഇത്തവണ വിതരണം ചെയ്യുക. കൊവിഡ് സാഹചര്യം മുൻനിർത്തിയാണ് നടപടി.

ഇതിനിടെ കർഷക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുമെങ്കിലും ബജറ്റ് അവതരണത്തെ തടസപ്പെടുത്തിയേക്കില്ല. കോവിഡ് അതിജീവനത്തിന് കരുത്തു പകരുന്നതാകും ഇത്തവണത്തെ ബജറ്റെന്നാണ് വിലയിരുത്തലുകള്‍. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളും, മാറ്റങ്ങളും ഉണ്ടാകുമെന്ന് സാമ്പത്തിക സർവേ സൂചന നല്കിയിട്ടുണ്ട്. നികുതി ഘടനയിൽ മാറ്റമാണ് ആകാംക്ഷജനകം. കോർപ്പറേറ്റ് നികുതിയിൽ കാര്യമായ ഇടപെടൽ ഉണ്ടായേക്കില്ല, നിക്ഷേപ സൗഹൃദ പദ്ധതികൾക്ക് ഊന്നൽ നൽകിയേക്കും. നിക്ഷേപ സമാഹരണം നിർണായക ഘടകമാകും.

പൊതുമേഖലാ ഓഹരികൾ വിറ്റ് അടിസ്ഥാന സൗകര്യത്തിനു കൂടുതൽ പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി തീരുവ വർധിച്ചേക്കും. ആരോഗ്യം, നിർമ്മാണം, റിയൽ എസ്റ്റേറ്റ്, വിനോദ സഞ്ചാരം, യാത്ര സംവിധാനങ്ങൾ എന്നീ മേഖലകള്‍ക്ക് പ്രത്യേക പരിഗണന ഉണ്ടായേക്കാം.

പ്രവാസികൾക്ക് ഗുണകരമാകുന്ന പദ്ധതികൾ, നികുതി നിർദേശങ്ങൾ എന്നിവയും മുന്നോട്ട് വെക്കും. കർഷക പ്രതിഷേധം ശമിപ്പിക്കാനുള്ള നീക്കങ്ങളും ഉണ്ടാകും. 2022ഓടു കൂടി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനായി ഉള്ള പദ്ധതികൾക്കാകും പ്രാമുഖ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!