കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റിപബ്ലിക് ദിനത്തിൽ രാജ്യത്തെ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ വാൻ സംഘർഷം. സിംഘു, ടിക്രി, ഗാസിപൂർ അതിർത്തികളിൽനിന്ന് കർഷകർ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു. പൊലീസ് തീർത്ത ബാരിക്കേഡുകളും ട്രക്കുകളും നീക്കിയാണ് കർഷകരുടെ മുന്നേറ്റം.സെൻട്രൽ ഡൽഹിയിലെ െഎ.ടി.ഒ മേഖലയിൽ സംഘർഷം നടക്കുകയാണ്. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.
Police use tear gas shells to disperse the protesting farmers at ITO in central Delhi. #FarmersLaws pic.twitter.com/FiF68Q0cVM
— ANI (@ANI) January 26, 2021
അതേസമയം ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്റെ ശ്രമം പരാജയപ്പെട്ടു.