വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം വനംറേഞ്ച്ഓഫീസർശശികുമാറിന്ഗുരുതരപരിക്കേറ്റു.അദ്ദേഹത്തെആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻബത്തേരി ചെതലയം റേഞ്ചിലാണ് സംഭവം.കടുവയുടെ ആക്രമണത്തിൽ വനം റേഞ്ച് ഓഫീസർ ശശികുമാർ അൽഭുതകരമായി രക്ഷപെട്ടു. ഗുരുതര പരിക്കുകളോടെ മേപ്പാടി മിംസ് ആശുപത്രിയിൽ മെഡിക്കൽ പ്രവേശിപ്പിച്ചു. നാലു മാസം മുമ്പ് മുമ്പ് മറ്റൊരു കടുവയുടെ ആക്രമണത്തിന് ഇരയായിരുന്നു.ജനവാസ കേന്ദ്രങ്ങളായ സീതാമൗണ്ട് കൊളവള്ളി പ്രദേശങ്ങളിൽ അഞ്ചുദിവസമായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു ഞായറാഴ്ച പകൽ മൂന്നുമണിയോടെയാണ് അടുത്തുള്ള തോട്ടത്തിൽ കടുവയുണ്ടെന്നറിഞ്ഞ് റേഞ്ച് ഓഫീസർ സംഘവും തെരച്ചിൽ നടത്തുകയായിരുന്നുഇതിനിടെ തോട്ടത്തിൽ മറിഞ്ഞിരുന്ന കടുവ പെടുന്നനെഅക്രമിക്കുകയായിരുന്നു. മൂന്നു മാസം മുമ്പ് ഇതേ പോലെ കടുവയുടെ ആക്രമണത്തിനിരയായിരുന്നു നഖം തുളച്ചുകയറി ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ കൂടെയുണ്ടായിരുന്ന വനപാലകർ എറിഞ്ഞു ബഹളം വെച്ചുമാണ് കടുവയെ തുരത്തിയത്.ഓഫീസറുടെ തോളെല്ല് പൊട്ടിയിട്ടുണ്ട്.പ്രാഥമിക ശുശ്രൂഷക്ക് ശേഷം പിന്നീട് മിംസ് മെഡിക്കൽ കോളേജ്ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കർണാടക വനമേഖലയിൽ നിന്നും എത്തിയ കടുവയാണ് കുറച്ചുദിവസങ്ങളായി കൊളവള്ളിയെ വിറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ 5 വളർത്തുമൃഗങ്ങളെ കടുവ കൊന്നിരുന്നു ഈ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്.