നീണ്ട അക്രമങ്ങള്‍ക്കും നാടകീയ രംഗങ്ങൾക്കും പിന്നാലെ ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായും കമല ഹാരിസിനെ വൈസ് പ്രസിഡന്റായും പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്.പെന്‍സില്‍വാനിയയിലെയും അരിസോണയിലെയും വോട്ടുകള്‍ക്കെതിരെ ഉയര്‍ന്ന എതിര്‍പ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്സും നിരസിച്ചതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ വോട്ടുകള്‍ അംഗീകരിച്ചത്.
കഴിഞ്ഞ നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇലക്ടറൽ കോളജിൽ 306 വോട്ടുനേടി ജോ ബൈഡൻ പ്രസിഡൻറ് പദം ഉറപ്പിച്ചിട്ടുണ്ട്. ട്രംപിന് 232 വോട്ടാണ് ലഭിച്ചത്. ജനുവരി 20ന് ട്രംപ് അധികാരം കൈമാറണം.