അടിയന്തര അനുമതി ലഭിച്ച ശേഷമുള്ള പത്ത് ദിവസത്തിനകം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 13ന് വിതരണം തുടങ്ങാന്‍ സജ്ജമാണ്. കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണശാലകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവിടെ നിന്ന് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കുമെന്നും മന്ത്രാലയ വക്താക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ കൊ-വിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണ്ടേ ആവശ്യമില്ല. മുന്‍ഗണന പട്ടിക പ്രകാരമുള്ളവരുടെ വിവരങ്ങള്‍ ആപ്പില്‍ ഉണ്ടാകും. എന്നാല്‍, കൊവിഡ് മുന്നണി പോരാളികളായ, ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടവര്‍ സ്വയം ആപ്പില്‍ വിവരങ്ങള്‍ നല്‍കണം. 29,000 കോള്‍ഡ് സ്റ്റോറേജുകള്‍ മരുന്ന് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു. ഡ്രൈ റണില്‍ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.