വാട്ട്സ് ആപ്പ് ചാറ്റുകളില്‍ ആളുമാറി പലപ്പോളും നമ്മള്‍ സന്ദേശങ്ങളും ചിത്രങ്ങലുമെല്ലാം അയക്കാറുണ്ട്. എന്നാല്‍ ചിത്രങ്ങള്‍ ആളു മാറി അയക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സപ്പ്. ചിത്രങ്ങള്‍ അയക്കുമ്പോള്‍ നിലവില്‍ ലഭിക്കേണ്ട ആളിന്റെ പ്രൊഫൈല്‍ ഇമേജ് ആണ് ചാറ്റിലെ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടുക. ഇനി പ്രൊഫൈല്‍ ചിത്രത്തിനൊപ്പം തന്നെ സന്ദേശം ലഭിക്കുന്ന ആളിന്റെ പേരും പ്രത്യ്യക്ഷമാകും. ഇതോടെ ആളുമാറി ചിത്രങ്ങള്‍ അയക്കുന്നത് ഒഴിവാക്കാന്‍ സാധിക്കും. ചിത്രങ്ങളില്‍ അടിക്കുറുപ്പ് നല്‍കാനുള്ള വിന്‍ഡോക്ക് മുകളിലായി പ്രൊഫൈല്‍ ഇമേജിന് ത്താഴെയാണ് സെന്‍ഡ് ചെയ്യേണ്ട ആളുടെ പേര് ഊണ്ടാവുക. ഗ്രൂപ്പ് ചാറ്റുകളിലും ഈ സംവിധാനം ഏറെ പ്രയോജനകരമായിരിക്കും. നിലവില്‍ 2.19.173 ബീറ്റാ പതിപ്പില്‍ പരീക്ഷണാടിസ്ഥാനത്തീല്‍ ഫീച്ചര്‍ ലഭ്യമാണ് വൈകാതെ തന്നെ ആന്‍ഡ്രോയിഡിന്റെ മറ്റു പതിപ്പുകളിലേക്കും, ഐ ഒ എസ് പതിപ്പിലും ഫീച്ചര്‍ ലഭ്യമാവും.