പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ഷകര്‍ക്കൊപ്പമാണെന്നും കള്ളത്തരം പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ഷകര്‍ മറുപടി നല്‍കുമെന്നും കച്ചിലെ കർഷകരുമായി കൂടിക്കാഴ്ച്ച നടത്തവേ പ്രധാനമന്ത്രി പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെയുള്ള കർഷകരുടെ സമരം 21 ാം ദിവസം പിന്നിടുകയാണ്. നിയമങ്ങളിലെ വകുപ്പുകളിൽ വിശദ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു.