തപാല്‍ വോട്ടിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാതെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.തപാല്‍ വോട്ടിനായി നേരത്തെ തന്നെ അപേക്ഷ നല്‍കിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ല. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലെ പോളിംഗ് ബൂത്തിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ ആണ് തപാല്‍ വോട്ടിനായി നേരത്തെ തന്നെ അപേക്ഷ നൽകിയത്.
വി.എസും കുടുംബവും സ്ഥിരമായി വോട്ടിന് പറവൂര്‍ ഗവ.എച്ച്.എസ്.എസിലെ പോളിംഗ് ബൂത്തിലാണ്എ ത്താറുള്ളത്. എന്നാല്‍ ഇപ്രാവശ്യം ബൂത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷിച്ചപ്പോള്‍ ചട്ടമനുസരിച്ച് അനുവദിക്കാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് മകന്‍ അരുണ്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടറുടെ വിലക്കുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാത്തതില്‍ വി.എസ് അസ്വസ്ഥാനാണെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍, തെരഞ്ഞെടുപ്പ് ചുമതയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ചട്ടപ്രകാരം തപാല്‍ വോട്ട് ചെയ്യാനാകുക. ഇതോടു കൂടി 1951 മുതല്‍ എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്ത വി.എസിന് ആദ്യമായി വോട്ട് ചെയ്യാനാകാതായി.