ഹത്റാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാന്‍ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നല്‍കാന്‍ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി പറഞ്ഞു.
വിശദമായ മറുപടി നല്‍കാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഒരാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു .
എന്നാല്‍ സിദ്ദിഖ് കാപ്പനെതിരെ ശക്തമായ വാദങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണെന്ന് പറഞ്ഞ സര്‍ക്കാര്‍ കേസന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞ് ക്രമസമാധാനനില അസ്ഥിരപ്പെടുത്താനാണ് സിദ്ദിഖ് കാപ്പന്‍ ശ്രമിച്ചത്. പത്രപ്രവര്‍ത്തക യൂണിയന് ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.