രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 44,878 പോസിറ്റീവ് കേസുകളും 547 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 87,28,795 ആയി. ആകെ മരണം 1,28,688 ൽ എത്തി.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 17,36,329 പേരാണ് സംസ്ഥാനത്തുള്ളത്. തൊട്ടുപ്പിനാലെ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ്.24 മണിക്കൂറിനിടെ 49,079 പേർക്ക് രോഗം ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 81,15,580 ആയി. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് 4,84,547 പേരാണ്