International News

അവിവാഹിതര്‍ക്ക് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശിക്ഷയില്ല, 21 കഴിഞ്ഞാല്‍ മദ്യപിക്കാം; ശിക്ഷാനിയമങ്ങളില്‍ മാറ്റവുമായി യുഎഇ

UAE lifts entry permit restrictions on foreign residents | World News | Zee  News

യുഎഇയില്‍ സിവില്‍ ക്രിമിനല്‍ ശിക്ഷാനിയമങ്ങളിലെ സമഗ്ര മാറ്റത്തിന് അംഗീകാരം നല്‍കി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇതോടെ മാറ്റമുണ്ടാകും.

ചില നിയമങ്ങള്‍ എടുത്ത് മാറ്റി പകരം പുതിയവ കൂട്ടിച്ചേര്‍ത്തുമാണ് പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഇനി ശിക്ഷയില്ല. വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഇതുവരെ ശിക്ഷാര്‍ഹമായിരുന്നു. അതേസമയം, ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ വശീകരിച്ചോ സ്ത്രീയേയോ പുരുഷനെയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും. കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷയാണ് നല്‍കുകയെന്ന് നിയമഭേദഗതിയില്‍ പറയുന്നു.

യുഎഇയിലെ പ്രവാസികള്‍ക്ക് പിന്തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈകാര്യം ചെയ്യുമെന്ന് പുതിയ മാറ്റങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. വില്‍പ്പത്രമുണ്ടെങ്കില്‍ അതിനനുസരിച്ച് സ്വത്ത് കൈമാറ്റം ചെയ്യാം. അതേസമയം വിവാഹ വിഷയങ്ങളില്‍ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമം ബാധകമാകും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!