സവാള വിലക്ക് പിന്നാലെ ഉരുളകിഴങ്ങ് വിലയും റോക്കറ്റ് പോലെ കുതിക്കുന്നു. ചില്ലറ വിപണിയിൽ കിലോക്ക് 45 രൂപയാണ് ഉരുളകിഴങ്ങിെൻറ വില. സംഭരണകേന്ദ്രങ്ങളുടെ അഭാവവും കോവിഡ് 19നെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ വിളവെടുപ്പ് വൈകിയതും വിളനാശവുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.
ഉരുളകിഴങ്ങ് ക്ഷാമം നേരിടുന്നതിനെ തുടർന്ന് ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്യാനാണ് കേന്ദ്രത്തിെൻറ തീരുമാനമെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം ജനുവരി വരെ 10ലക്ഷം ടൺ ഉരുളകിഴങ്ങ് ഇറക്കുമതി ചെയ്യാനാണ് നീക്കമെന്നാണ് വിവരം.
അടുത്ത ദിവസങ്ങളിലായി 30,000 ടൺ ഉരുളകിഴങ്ങ് ഇന്ത്യയിലെത്തും -കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിെൻറ കണക്കുപ്രകാരം ഉരുളകിഴങ്ങിെൻറ ചില്ലറ വിൽപ്പന വിലയിൽ കിലോക്ക് 39.30 രൂപയുടെ വർധനവാണുണ്ടായത്. 130 മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 2019 ഒക്ടോബറിൽ കിലോക്ക് 20.57 രൂപയായിരുന്നു ഉരുളകിഴങ്ങിെൻറ വില. .