National News

സമാജ്​വാദി പാർട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ വിമർശനവുമായി മായാവതി

The real reason why Mayawati showed Congress the 'hand' - Oneindia News

സമാജ്​വാദി പാർട്ടിക്കും അഖിലേഷ്​ യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി ബി.എസ്​.പി നേതാവ്​ മായാവതി. എം.എൽ.സി-രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ അഖിലേഷ്​ യാദവി​െൻറ സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബി.ജെ.പിക്ക്​ വോട്ട്​ ചെയ്യാനും തയ്യാറാണെന്ന്​ മായാവതി പ്രതികരിച്ചു.”അടുത്ത എം.എൽ.സി തെരഞ്ഞെടുപ്പിൽ എസ്​.പിയെ പരാജയപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എസ്​.പിക്ക്​ മേൽ വിജയസാധ്യതയുള്ള സ്ഥാനാർഥിക്ക്​ ബി.എസ്​.പിയുടെ എല്ലാ എം.എൽ.എമാരും വോട്ട്​ ചെയ്യും”-മായാവതി വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പ്രതികരിച്ചു.

മായാവതിയുടെ പ്രസ്​താവനക്കെതിരെ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി രംഗത്തെത്തി. ഇതിലും കൂടുതലായി എന്തെങ്കിലും പറയാനുണ്ടോയെന്ന്​ മായാവതിയുടെ പരാമർശം പങ്കുവെച്ചാണ് പ്രിയങ്ക ​ട്വീറ്റ്​ ചെയ്തത്.
2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ എസ്​.പിയും ബി.എസ്​.പിയും ഒരുമിച്ച്​ മത്സരിച്ചെങ്കിലും വലിയ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. ഇതിനുപിന്നാലെ ഇരുവരും പിണങ്ങിപ്പിരിഞ്ഞിരുന്നു. സഖ്യത്തി​െൻറ പേരിൽ 1995 ലെ ഗസ്​റ്റ്​ ഹൗസ്​ സംഭവത്തിൽ സമാജ്​വാദി പാർട്ടിക്കെതിരെയുളള കേസ്​ പിൻവലിച്ചത്​ തെറ്റായെന്നും മായാവതി കൂട്ടിച്ചേർത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!