രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കണമെന്ന് ശിവസേന. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം എന്തെങ്കിലും നിർദ്ദേശം കൊണ്ടുവന്നാൽ, പാർട്ടി അതിൽ തീരുമാനമെടുക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത് പറഞ്ഞു.’ഏക സിവിൽകോഡ് വിഷയത്തിൽ ഞങ്ങൾ മുമ്പും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അത് രാജ്യത്ത് നടപ്പാക്കണം. അതിന്മേൽ കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ പാർടി നിലപാട് അറിയിക്കുമെന്നും റാവത് പറഞ്ഞു. അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇൻറർനാഷണൽ ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ കോഡ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.