കാലിക്കറ്റ് യൂണിവെഴ്സിറ്റി പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കല്ലായി എ.ഡബ്യൂ.എച്ച്.എസ് സ്പെഷ്യല്‍ കോളേജില്‍ വ്യാഴാഴ്ച്ച പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ക്വാറന്‍റൈനിലായ 30 ഓളം വിദ്യാര്‍ഥികളുടെ പരീക്ഷ മുടങ്ങും. കോവിഡ് രൂക്ഷമയി തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ അനന്തമായി നീണ്ടുപോകുന്നുവെന്ന കാരണത്താല്‍ കഴിഞ്ഞ 22 നാണ് സെക്കന്‍റ് സെമസ്റ്റര്‍ പരീക്ഷകള്‍ നടത്തിയത്.
എന്നാല്‍ അന്നുതന്നെ വിദ്യാര്‍ഥികള്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിരുന്നു. വലിയ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. 20,000 ത്തില്‍ പരം വിദ്യാര്‍ഥികള്‍ ഗവര്‍ണര്‍ക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രിക്കും വി.സിക്കുമെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ എതിര്‍പ്പുകളെയൊക്കെ മറികടന്ന് അന്നുതന്നെ പരീക്ഷ നടന്നു. 22 ന് പരീക്ഷ എഴുതിയ ഒരു വിദ്യര്‍ഥിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.