രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 78 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.18 ലക്ഷത്തിനടുത്തെത്തി. 78,14,682 കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 1,17,956 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 650 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
6,80,680 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിതരായി ചികിത്സയില്‍ തുടരുന്നത്. കേസുകളുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ലോകത്ത് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യുഎസില്‍ 8,746,953 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന കണക്കില്‍ വീണ്ടും കേരളം മഹാരാഷ്ട്രയെ മറികടന്ന് ഒന്നാമതെത്തി. ഇന്നലെ കേരളത്തില്‍ 8,511 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ മഹാരാഷ്ട്രയില്‍ 7,347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 43,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കര്‍ണാടക-5356, ഡല്‍ഹി-4,086, തമിഴ്നാട്-3057 പുതിയ കേസുകളുമാണ് സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശില്‍ 3765 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ഡല്‍ഹി ,പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.