Trending

ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു

രാജ്യസഭാ, ലോക്സഭാ അംഗത്വങ്ങൾ ഉപേക്ഷിക്കുമോ ?ജോസ് കെ. മാണിയുടെ ഇടതു മുന്നണി  പ്രവേശം; നിലപാട് തീരുമാനിക്കാൻ സി.പി.ഐ യോഗം | Daily Indian Herald

ജോസ് കെ മാണി ഇടത് മുന്നണിയില്‍ ചേര്‍ന്നു. പാലായിലെ ജോസ് കെ മാണിയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്
ശേഷമാണ് മുന്നണി പ്രവേശനം ജോസ് കെ മാണി പ്രഖ്യാപിച്ചത്. തോമസ് ചാഴിക്കാടന്‍, റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ് എന്നിവര്‍ യോഗത്തില്‍
പങ്കെടുത്തിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പ്രഖ്യാപനം.

യുഡിഎഫിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് ജോസ് കെ മാണി ആരംഭിച്ചത്. ആത്മാഭിമാനം അടിയറവ് വച്ച് മുന്നോട്ടുപോകാന്‍
കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. ജോസ് കെ മാണിയുടെ പ്രഖ്യാപനം- ‘ഒക്ടോബര്‍ 9ന് പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടിയിരുന്നു.
പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ജൂണ്‍ 29നാണ് യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയത്.
അന്ന് മുതല്‍ ഇന്ന് വരെ കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടാണ് എടുത്തത്. കെഎം മാണി സാറാണ് യുഡിഎഫിനെ കെട്ടിപടുത്തത്. ആ പ്രസ്താനത്ത്
നിന്ന് കേരളാ കോണ്‍്രസ് ഇനി അതില്‍ തുടരാന്‍ അര്‍ഹതയില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ സ്റ്റേറ്റ്മെന്റ് എഴുതി വായിച്ചത്. യുഡിഎഫിന്റെ ഉയര്‍ച്ചയിലും
താഴ്ച്ചയിലും ഒപ്പം നിന്ന മാണി സാറിന്റെ രാഷ്ട്രീയത്തെയും ജനവിഭാഗത്തെയുമാണ് അവര്‍ അപമാനിച്ചത്.

കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അനീതിയാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടേണ്ടി വന്നത്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് നിയമസഭയ്ക്കകത്ത്
നേരിടേണ്ടി വന്ന അപമാനവും അവഗണനയും യുഡിഎഫ് നേതൃത്വത്തോട് പറഞ്ഞപ്പോള്‍ പോലും യുഡിഎഫ് ഒരു ചര്‍ച്ചയ്ക്ക് പോലും തയാറായില്ല. യുഡിഎഫിന്റെ
ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കല്‍ വള്‍ചറിസം’ ആണെങ്കിലും ഞാന്‍ പ്രതികരിച്ചിരുന്നില്ല. കെഎം മാണി അസുഖ ബാധിതന്‍ ആണ് എന്ന് അറിഞ്ഞ ഉടന്‍ പി.ജെ ജോസഫ്
ലോക്സഭാ സീറ്റ് ആവശ്യപ്പെട്ടു. പാലാ സീറ്റും, ചിഹ്നവും ആവശ്യപ്പെട്ടു. കെഎം മാണിയുടെ വീട് മ്യൂസിയം ആക്കണമെന്ന് വരെ പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ ഒരു
പഞ്ചായത്തിന്റെ പേരിലാണ് യുഡിഎഫില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്’.

യുഡിഎഫില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ പുറത്താക്കിയിട്ട് മൂന്ന് മാസമായെന്നും, തങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.
പ്രതിപക്ഷം ഭാരണപക്ഷത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ തങ്ങളുടെ എംഎല്‍എമാരുമായി ബന്ധപ്പെട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ
തകര്‍ക്കാനുള്ള അജണ്ഡയാണ് നടന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!