
ദിനുവിൻ്റെ കുടുംബത്തിന് കുന്ദമംഗലത്തെ വ്യാപാരികൾ ഒരു ലക്ഷം രൂപ നൽകി. മണാശ്ശേരി:ഒരു നാടിനു തന്നെ മാതൃകയായിരുന്ന കുന്ദമംഗലത്തിന്റെ സ്വന്തം പാലിയിൽ ദിനുവിൻ്റെ കുടുംബത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപ ധനസഹായം നൽകി.കുന്ദമംഗലം യൂനിറ്റാണ് സഹായം നൽകിയത്. വിനുവിൻ്റെ മരണം വ്യാപാരികളെ മാത്രമല്ല ഒരു നാട്ടിനെ തന്നെ ദുഖത്തിലാഴ്ത്തിയാണ് വിട വാങ്ങിയത്, ഏവരോടും നിറപുഞ്ചിരിയോടെ പെരുമാറിയിരുന്ന മറ്റാർക്കും ഒരു തെറ്റുകൾ ചൂണ്ടി കാണിക്കാനില്ലാത്ത വ്യക്തി പ്രഭാവം.
ആംബുലൻസ് ഡ്രൈവർ എന്നത് വെറുമൊരു ജോലി അല്ലെന്നും അതൊരു സേവനമാണെന്നും കൂടെ കൂടെ സുഹൃത്തക്കളോട് ദിനു പറയുക മാത്രമല്ല പ്രവർത്തിച്ച് കാണിച്ചു നൽകുകയും ചെയ്തിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് ഡ്രൈവറായി 14 വർഷത്തെ തന്റെ ജീവിതത്തിൽ ആകെ അവധി എടുത്തിരിക്കുന്നത് വെറും നാല്പത്തി അഞ്ച് ദിവസം മാത്രം. ജോലിയിൽ പ്രവേശിച്ച് ആദ്യ അവധിയെടുക്കുന്നതാവട്ടെ എട്ടു വർഷങ്ങൾക്ക് ശേഷം അച്ഛന്റെ മരണത്തെ തുടർന്ന്. അതുവരെ ഒരിക്കൽ പോലും തന്റെ സേവനത്തിന് തടസ്സം വരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. കാരണം തന്നെ ഏൽപ്പിച്ച ഉത്തരവാദിത്തം അത്രമേൽ വലുതാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു
വലിപ്പച്ചെറുപ്പം ഇല്ലാത്ത അദ്ദേഹത്തിന്റെ സൗഹൃദം കൂടുതൽ ബന്ധങ്ങൾ സൃഷ്ടിച്ചിരുന്നതായി ഏവരും ഓർക്കും. അപകടങ്ങളിൽ ചികിത്സ തേടി പോകുന്നവരെ കൃത്യതയോടെ ഉത്തരവാദിത്തത്തോടെ ആശുപത്രികളിൽ എത്തിച്ച് നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഈ മനുഷ്യസ്നേഹിക്ക് സാധിച്ചിരുന്നു. മറ്റു ഡ്രൈവറിനേക്കാൾ നല്ല മനഃസാന്നിധ്യം വേണ്ട ജോലിയാണ് ആംബുലൻസ് ഡ്രൈവറുടേതെന്ന് വേണ്ടുവോളം ഹൃദയത്തിൽ നിറഞ്ഞ വ്യക്തിയായിരു ദിനു പാലക്കൽ എന്ന് വ്യാപാരി സമൂഹവും ജനവും ഓർക്കുന്നു.
ഹൃദയം നിറയെ നന്മ നിറഞ്ഞ മനസ്സ് പകരം വെക്കാനില്ലാത്തതാണ്. ജീവിതം ഭൂരിഭാഗവും ഈ നാടിന് തണലേകാൻ കഴിഞ്ഞുവെന്ന ആത്മ നിർവൃതിയോടെതാങ്കളുടെ ഓർമ്മകൾ ഈ മണ്ണിൽ ജീവിച്ചിരിക്കും ദിനുവിൻ്റെ മകൻ വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് പ്രസിഡണ്ട് ജൗഹർഭൂപതിയിൽ നിന്ന് തുക ഏറ്ററുവാങ്ങി.ജില്ല സിക്രറട്ടറി പി കെ ബാപ്പു ഹാജി, അഷ്റഫ് സിററി ഫാൻസി, കെ.പി ഷാജി, കെ.കെ.അസ്ലം,തൻവീർ, സിദ്ദാർത്തൻ, സുനിൽകുമാർ കണ്ണോറ തുടങ്ങിയവർ സന്നിഹിതരായിരുന്നു

