ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാം
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ നല്‍കുന്ന ധീരതയ്ക്കുള്ള അവാര്‍ഡിനായി 6 നും 18 വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരം www.iccw.co.in ല്‍ ലഭിക്കും. വെബ്പോര്‍ട്ടലിലെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ 15 നകം അപേക്ഷിക്കണം.
മലബാര്‍ ദേവസ്വം ബോര്‍ഡ് ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളില്‍ ലോക്ക്്ഡൗണ്‍ കാരണം അടച്ചിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവക്ക് ദൈനംദിന ആവശ്യങ്ങള്‍ക്കായി ദേവസ്വം ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും ഒറ്റത്തവണ ധനസഹായമായി 10,000 രൂപ വീതം അനുവദിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കോഴിക്കോട് ഡിവിഷന്‍ ഓഫീസില്‍ നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. അര്‍ഹരായ ക്ഷേത്ര ഭരണാധികാരികള്‍ക്ക് ഡിസംബര്‍ 31 നകം ധനസഹായം കൈപ്പറ്റാം. വിശദവിവരവും അപേക്ഷയുടെ മാതൃകയും malabardevaswom.kerala.gov.in ല്‍ ലഭിക്കും.
ഡിപ്ലോമ കോഴ്‌സ് പ്രവേശനം
ഐ .എച്ച് .ആര്‍ .ഡി യുടെ കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2020-2021 അദ്ധ്യായന വര്‍ഷത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.polyadmission.org ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ 19 വരെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷാ ഫീസ് 150 രൂപ. എസ്. സി./ എസ്.ടി വിഭാഗത്തിന് 75 രൂപ. അപേക്ഷയോടൊപ്പം അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടക്കണം. വിശദ വിവരങ്ങള്‍ക്ക് : 0496 2524920, 8891817407.
അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് : റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാം
അഖിലേന്ത്യ ട്രേഡ് ടെസ്റ്റില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ റഗുലര്‍ പരീക്ഷകള്‍ക്ക്് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫീസ് 110 രൂപ. രണ്ട് സെറ്റ് അപേക്ഷകള്‍, എസ്.എസ്.എല്‍.സി കോപ്പി, മൂന്ന് ഫോട്ടോ എന്നിവ ഹാജരാക്കണം. രണ്ടാം വര്‍ഷ റഗുലര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന ട്രെയിനികള്‍ ഒന്നാം വര്‍ഷ പരീക്ഷയ്ക്ക് പങ്കെടുത്ത ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പും നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 15. ഒക്ടോബര്‍ 19 വരെ 60 രൂപ ഫൈനോട് കൂടിയും അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫേണ്‍ : 0495 2377016.
ഗതാഗതം നിരോധിച്ചു
അംശക്കച്ചേരി-ചെറുകുളം റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക്, ഓവുചാല്‍ നിര്‍മ്മാണം എന്നിവ തുടങ്ങുന്നതിനാല്‍ ഒക്ടോബര്‍ 12 മുതല്‍ പ്രവൃത്തി തീരുന്നതുവരെ അംശക്കച്ചേരി മുതല്‍ കൂടത്തും പൊയില്‍ വരെയുളള ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടത്തുംപൊയില്‍ ഭാഗത്ത് നിന്നും അംശക്കച്ചേരി വഴി പോകേണ്ട വാഹനങ്ങള്‍ കൂടത്തും പൊയില്‍ കക്കോടി വഴിയും തിരിച്ചും പോകണം.