കാസർകോട് നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ചത് പെൺകുട്ടിയുടെ പിതാവ് തന്നെയെന്ന് ഡിഎൻഎ പരിശോധനാഫലം. ഗർഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎൻഎയും പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ള പ്രതികളുടെ ഡിഎൻഎയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
കേസിലെ ഒന്നാം പ്രതിയും മദ്രസാ അധ്യാപകനുമായ പിതാവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോൾ നൽകിയ കുറ്റസമ്മത മൊഴിയിൽ താൻ തന്നെയാണ് ഭ്രൂണം വീടിനു പിറകിൽ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.
ഗർഭഛിദ്രം നടത്തിയ ഡോക്ടർമാർക്ക് എതിരെയുള്ളത് ഉൾപ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ 10 പേരെയാണ് പ്രതി ചേർത്തത്.