കുന്ദമംഗലം: ആംബുലൻസിൽ ബലാത്സംഗത്തിനിരയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചത് സർക്കാരിൻ്റെ വീഴ്ചയാണെന്നും സ്ത്രീ സുരക്ഷയിൽ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ച് വിമൻ ജസ്റ്റിസ് കുന്ദമംഗലത്ത് പ്രതിഷേധ പെൺകൂട്ടം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സലീന പുല്ലൂരാംപാറ ഉദ്ഘാടനം ചെയ്തു.
സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻ്റെതെന്നും ഇരക്ക് മാനസിക പിന്തുണ നൽകാത്ത ശിശുക്ഷേമ വകുപ്പു മന്ത്രി ഷൈലജ ടീച്ചർ രാജിവെക്കണമെന്നും അവർ പറഞ്ഞു.
ജില്ലാ കമ്മറ്റിയംഗം തൗഹീദ അൻവർ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മറ്റിയംഗം മുബീനാ വാവാട്, സിൻസിലി വെള്ളിപറമ്പ്, ബുഷ്റ അനീസ് എന്നിവർ സംസാരിച്ചു