ഒളവണ്ണ ഗവ. എല്‍.പി സ്കൂളിന് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ
ഉപയോഗപ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
നേരത്തെ എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇതേ സ്കൂളില്‍ 70 ലക്ഷം രൂപ
ചെലവില്‍ നിര്‍മ്മിച്ച കെട്ടിത്തിന്റെ ഒന്നാം നിലയിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പുതിയ കെട്ടിടത്തില്‍ 4 ക്ലാസ് റൂമുകളും ഒരു സ്റ്റെയര്‍കേസുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം എക്സി. എഞ്ചിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ ജയപ്രകാശന്‍, വാര്‍ഡ്
മെമ്പര്‍മാരായ മഠത്തില്‍ അബ്ദുല്‍ അസീസ്, വി. വിജയന്, ബ്ലോക്ക് പ്രോജക്ട് ഓഫീസര്‍ എം. മനോജ് കുമാര്‍, എസ്.എസ്.ജി ചെയര്‍പേഴ്സണ്‍ സി. ലളിത സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ്ജ് പി.കെ നിഷാര സ്വാഗതവും പി.ടി.എ പ്രസിഡന്റ് എ. ഗംഗേഷ് നന്ദിയും പറഞ്ഞു.