തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് ലീസിന് നല്‍കിയതിന് പിന്തുണയുമായി കോണ്‍ഗ്രസ എം.പി നേതാവ് ശശി തരൂര്‍. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാറും പ്രതിപക്ഷവും ഒരു പോലെ എതിക്കുമ്പോളാണ് ശശി തരൂരിന്റെ നിലപാട്.
വിമാനയാത്രക്കാരുടെ താല്പര്യങ്ങളാണ് വലുതെന്നും കേന്ദ്രസര്‍ക്കാര്‍ ക്രമക്കേടുകളില്ലാതെയാണ് ലേലം നടത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കേന്ദ്രം അംഗീകരിച്ചെന്നും തരൂര്‍ പറഞ്ഞു.വോട്ടര്‍മാരോട് ഒരു നിലപാട് പറഞ്ഞ് ഇലക്ഷന് കഴിഞ്ഞാല്‍ പിന്നെ തരം പോലെ നിലപാട് മാറ്റുന്ന രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് തരൂര്‍ പറഞ്ഞു. മണ്ഡലത്തിലെ താല്പര്യത്തിന് വേണ്ടിയാണ് നിലപാടെടുത്തതെന്നും എംപി എന്ന നിലയില്‍ തന്റെ ജോലിയാണ് അതെന്നും ശശി തരൂര്‍ പറഞ്ഞു.