കുന്നമംഗലം : വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ നേരിന്റെയും നീതിയുടെയും രാഷ്ട്രീയം ഉയർത്തി പ്രവർത്തന രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് വെൽഫെയർ പാർട്ടി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ. ജില്ലാ ഇലക്ഷൻ കൺവീനർ സാലിഹ് കൊടപ്പന കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്‌ലിഹ് പെരിങ്ങോളം, മണ്ഡലം ഇലക്ഷൻ കൺവീനർ എൻ. ദാനിഷ്, എഫ്.ഐ.ടി. യു. മണ്ഡലം കൺവീനർ സലീം മേലേടത്ത്, കെ.എസ്.ടി.എം. ജില്ലാ സമിതി അംഗം യൂസഫ്, പ്രവാസി വെൽഫെയർ ഫോറം മണ്ഡലം കൺവീനർ എൻ. അലി, വിമൻസ് ജസ്റ്റിസ് മൂവ്മെന്റ് പ്രതിനിധി ബുഷ്‌റ അനീസ്, ടീം വെൽഫെയർ മണ്ഡലം കമ്മിറ്റി അംഗം ഇൻസാഫ് പതിമംഗലം, മണ്ഡലം വൈസ് പ്രസിഡന്റ് പി.കെ. ബിന്ദു എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് എസ്.പി. മധുസൂദനൻ നായർ നന്ദിയും പറഞ്ഞു.