പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചെന്നും കേരളത്തെ അഭിനന്ദിച്ചെന്നുമുള്ള സര്‍ക്കാര്‍ പ്രചരണം മുഖ്യമന്ത്രിയുടെ അല്‍പ്പത്തവും വങ്കത്തവുമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് ട്രൂനാഡ് കിറ്റും പി.പി.ഇ കിറ്റുമാണ്. അത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. എന്‍ 95 ഫേസ്മാസ്ക്കും ഗ്ലൗസും ഉപയോഗിക്കാനാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ മറുപടി തെറ്റായി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും സുരേന്ദ്രന് പറഞ്ഞു.
കോവിഡ് ടെസ്റ്റ് നടത്തണം എന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉപാധിയും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടില്ല. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും നാട്ടിലെത്തിക്കുകയാണ് കേന്ദ്രസര്ക്കാരിന്െ നയമെന്നും സുരേന്ദ്രന് പറഞ്ഞു.

