എറണാകുളം; കേരള ഹൈക്കോടതിയില്‍ എത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ ആക്കാന്‍ അഭിഭാഷക സംഘടനകളുടെ നിര്‍ദേശം.എന്നാൽ കോവിഡ് ബാധിതൻ ഹൈക്കോടതിയിൽ എത്തിയ സ്ഥിതിക്ക് എന്ത് ചെയ്യണമെന്ന് ഇന്ന് 12 മണിയോടെ ഹൈക്കോടതി ജഡ്ജിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങിയ സമിതി ചര്‍ച്ച നടത്തിയിരുന്നു അതിന് ശേഷമാണ് വക്കീൽ മാർ നിവേധനം നൽകിയത്.. അതും ഉച്ചക്ക് ശേഷം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയിലെ പോലീസുകാരന്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ക്ക് കോവിഡ് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ കോടതിയിലെ എസ്ബിഐ ബാങ്കിലും ഇന്ത്യന്‍ കോഫീ ഹൗസിലും പോയിരുന്നു. ആരൊക്കെയായ് സമ്പര്‍ക്കും പുലര്‍ത്തിയിട്ടുണ്ടെന്ന് അന്വേഷിച്ച് വരുകയാണ്.
ഈ സാഹചര്യത്തില്‍ കോടതിയില്‍ ഉണ്ടായിരുന്ന ജഡ്ജിയും വക്കീല്‍മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഇന്ന് ഹൈക്കോടതിയും പരിസരവും ഫയര്‍ഫോഴ്‌സ് എത്തി അണുവിമുക്തമാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോദന ഫലം വരുന്നതുവരെ കോടതി നടപടികള്‍ ഓണ്‍ലൈന്‍ ആക്കാനാണ് നിര്‍ദേശം. 30 വരെ ഇത്തരത്തില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ആയിരിക്കും പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവുക.
ഇതിന്റെ തീരുമാനങ്ങള്‍ ഉച്ചക്ക് ശേഷം ജഡ്ജിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നവര്‍ നടത്തുന്ന യോഗത്തില്‍ തീരുമാനിച്ചേക്കും.