തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചു. മധുര സ്വദേശി ദാമോദരന്‍ (57) ആണ് മരിച്ചത്. ചെന്നൈ രാജീവ്ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈ മാസം 12ന് ആണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ദാമോദരന് വൃക്കരോഗവും കടുത്ത ശ്വാസതടസ്സവും ഉണ്ടായിരുന്നു. ഇത് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നിലവില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഞ്ചുപേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.