യുപിയിലെ ലഖ്നൗവിലെ പ്രതാപ്ഗഡ് ജില്ലയില്‍ 22 കാരനെ മരത്തില്‍ കെട്ടിയിട്ട് അയല്‍ക്കാര്‍ ജീവനോടെ ചുട്ടുകൊന്നു. തങ്ങളുടെ വീട്ടിലെ ഒരു സ്ത്രീയുമായി യുവാവിനുണ്ടായ ബന്ധമാണ് അയല്‍ക്കാരെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. പ്രദേശത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം രാത്രിയില്‍ നിരവധി ആളുകള്‍ യുവാവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി, ഇയാളെ വലിച്ചിഴച്ച് ഒരു മരത്തില്‍ കെട്ടിയിട്ടു കത്തിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമത്തിലെത്തിയ ഒരു പൊലീസ് സംഘം ആക്രമിക്കപ്പെട്ടു; യുവാവിന്റെ പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയ ഗ്രാമവാസികള്‍ രണ്ട് വാഹനങ്ങള്‍ക്കും മോട്ടോര്‍ സൈക്കിളിനും തീവയ്ക്കുകയും പൊലീസുകാരെ അക്രമിക്കുകയും തുടര്‍ന്ന് ഏതാനും പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.