നാട്ടിലെത്തുന്ന പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കുന്ദമംഗലം പെരുവയല്‍ എന്നീ പഞ്ചായത്തുകള്‍. തനത് ഫണ്ട് ചിലവഴിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെങ്കില്‍ പഞ്ചായത്ത് തയ്യാറാണെന്ന് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍ പറഞ്ഞു.
നാട്ടിലെത്തുന്ന പ്രവാസികളുടെ കോറന്റീന്‍ ചെലവ് വഹിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങിയ സാഹചര്യത്തില്‍ ചെലവ് ഏറ്റെടുക്കാമെന്ന് പെരുവയല്‍ ഗ്രാമ പഞ്ചായത്തും പ്രഖ്യാപിച്ചപ. പ്രസിഡണ്ട് വൈ.വി. ശാന്തയാണ് കോറന്റീന്‍ ചെലവ് ഏറ്റെടുക്കാമെന്ന് അറിയിച്ച് മുഖ്യമന്ത്രിക്ക് ഇ മെയില്‍ അയച്ചത്. ഇതിനായി പഞ്ചായത്തിന്റെ തനത് ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും അവര്‍ മുഖ്യമന്ത്രിയോട് ആവശ്യപെട്ടു. 1511 പ്രവാസികളാണ് ഗ്രാമപഞ്ചായത്തിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ ക്രമീകരണം ഒരുക്കാന്‍ ഗ്രാമ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡണ്ട് വ്യക്തമാക്കി. പ്രളയകാലത്തില്‍ ഉള്‍പ്പെടെ വലിയ താങ്ങായി നിന്നവരാണ് പ്രവാസികള്‍. പ്രതിസന്ധി ഘട്ടത്തില്‍ അവരോട് പുറം തിരിഞ്ഞ് നില്‍ക്കാനാവില്ല. പ്രസിഡണ്ട് വ്യക്തമാക്കി. പ്രളയത്തില്‍ നഷ്ട പരിഹാരം ലഭിക്കാത്തവര്‍ക്ക് അവ നല്‍കുന്നതിനും ലൈഫ് പദ്ധതിയില്‍ വീട് ലഭിക്കാത്തവര്‍ക്ക് വീട് നല്‍കുന്നതിനും പഞ്ചായത്ത് ഫണ്ട് ചെലവഴിക്കാന്‍ പെരുവയല്‍ ഭരണ സമിതി സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി നല്‍കിയിരുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രസിഡണ്ട് പറഞ്ഞു