Trending

വിമത നീക്കം: എറണാകുളം മുസ്‌ലിം ലീഗിൽ വീണ്ടും നടപടി, 10 പേരെ സസ്പെൻഡ് ചെയ്തു

എറണാകുളത്ത് മുസ്ലിം ലീഗിൽ വിമതർക്കെതിരെ നടപടി. കളമശേരി നഗരസഭയിലെ വിമത സ്ഥാനാർഥിയേയും, പിന്തുണച്ച സംസ്ഥാന പ്രവർത്തക സമിതി അംഗം ഉൾപ്പെടെയുള്ളവരെയും സസ്പെൻഡ് ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം എൻ കെ നാസറിനെയാണ് സസ്‌പെൻഡ് ചെയ്തത്.
വിമത സ്ഥാനാർഥിക്കായി പ്രചാരണം നടത്തിയതിനാണ് നടപടി. കളമശ്ശേരി നഗരസഭയിലെ വിമത സ്ഥാനാർഥി പി എ അനസിനെയും സസ്‌പെൻഡ് ചെയ്തു. ജില്ലയിൽ വിമത നീക്കത്തിൽ ഇതുവടരെ 10 പേർക്കെതിരെ നടപടിയെടുത്തു.

അതേസമയം മത്സരചിത്രം തെളിഞ്ഞതോടെ വിമതർക്ക് എതിരായ നടപടിയിലേക്ക് നീങ്ങിയിരിക്കുകയാണ് പാർട്ടികൾ. കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന പി ഇന്ദിരയ്ക്ക് എതിരെ പയ്യാമ്പലത്ത് മത്സരിക്കുന്ന മഹിളാ കോൺഗ്രസ് നേതാവ് കെ എൻ ബിന്ദുവിനെയും ഭർത്താവും ബൂത്ത്‌ പ്രസിഡന്റുമായ രഘൂത്തമനെയും കോൺഗ്രസ്‌ പുറത്താക്കി. കെ സുധാകരൻ എംപി അടക്കം തന്നോട് സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ട ശേഷം പിന്നീട് പിന്മാറാൻ പറയുകയായിരുന്നു എന്ന് കെ എൻ ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു.

കാസർഗോഡ് മുൻ ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കനെ അച്ചടക്ക നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ ആരോപണം ഉന്നയിച്ച തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി ടി എ ആന്റോയ്ക്കും കിട്ടി സസ്പെൻഷൻ .

അതേസമയം വിമതഭീഷണി ഉയർത്തിയ മഹിള കോൺഗ്രസ് നേതാവ് ജോയ്സി ജോസിനെ ഡിസിസി ജനറൽ സെക്രട്ടറിയായി ഉയർത്തി. ആലുവയിൽ അഞ്ച് വിവിധ സ്ഥാനാർഥികളെയും കോൺഗ്രസ് പുറത്താക്കി. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലേക്ക് കാരശ്ശേരി ഡിവിഷനിൽ നിന്ന് മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് ദിശാലിനെ ആറ് വർഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. കളമശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന വിമതരെ എൽഡിഎഫും പുറത്താക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!