Trending

തുലാവർഷം ശക്തിപ്രാപിച്ചു,​ സംസ്ഥാനത്ത് ശക്തമായ മഴ തുടരും

തിരുവനന്തപുരം: തുലാവർഷം ശക്തിപ്രാപിച്ചു. സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്ത മഴ ലഭിക്കും. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. വടക്കൻ ജില്ലകളിലാണ് മഴയുടെ സ്വാധീനം കൂടുതൽ. മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലാണ് ശക്തമായ മഴ.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. കേരള തീരത്ത്‌ കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!