ഇന്ന് രാത്രിയോടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ കോഴിക്കോടെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് കുന്ദമംഗലം എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍. സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത് പേരാണ് ഇന്ന് ഇവിടെയെത്തുക. ഇരുന്നൂറ് പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍ ഇവിടെ ഒരുക്കും. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് മാത്രമാണ് ജില്ലയില്‍ ക്വാറന്റൈന് സൗകര്യം. മറ്റ് ജില്ലയിലുള്ളവരെ ബസ്സുകളില്‍ അതാത് ജില്ലകളിലെത്തിക്കും.
പോലീസിന്റെ നിയന്ത്രണത്തിലാണ് ക്വാറന്റൈന് സൗകര്യം പൂര്‍ണമായും ഉണ്ടാവുക. ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയില്ല. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും ഇവിടെത്തന്നെ ഒരുക്കും. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ തയ്യാറെടുപ്പുകളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.
ജില്ലയില്‍ മര്‍ക്കസ് ബ്ലോക്ക്, ആര്.കെ റസിഡന്‍സി, ശാന്തി ഹോസ്പിറ്റല്‍ അക്കാദമി ബ്ലോക്ക്, മാത്തമാറ്റിക്സ് സ്കൂള്‍, ഷെഡ്യൂള്‍ഡ് കാസ്റ്റ് ഹോസ്റ്റല്‍ എന്നിവിടങ്ങളും പ്രവാസികളെ ക്വാറന്റൈന് ചെയ്യാന്‍ സൗകര്യം ഒരുക്കിവച്ചിട്ടുണ്ട്.