Trending

റേഷൻ വ്യാപാരികളോടുള്ള അവഗണന അവസാനിപ്പിക്കണം

കുന്ദമംഗലം: പൊതുവിതരണ കേന്ദ്രങ്ങളിൽ കമ്മീഷൻ വർധനവ് ഉൾപ്പെടെയുള്ള കാലാനുസൃതമായ മാറ്റം വേണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.മുഹമ്മദലി. കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ നടന്ന റേഷൻ വ്യാപാരി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷൻ സാധനങൾ യഥാസമയങ്ങളിൽ തൂക്ക കൃത്യത ഉറപ്പു വരുത്തി കടകളിൽ എത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും, മണ്ണണ്ണക്ക് കമ്മീഷൻ വർധിപ്പിച്ച് റേഷൻ കടകളിലൂടെ വിതരണം നടത്തണമെന്നും, ഇടക്കിടെയുണ്ടാകുന്ന തൊഴിൽ സമരങ്ങൾ ഒഴിവാക്കി സുതാര്യത ഉറപ്പു വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഇ.ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു.താലൂക്ക് സെക്രട്ടറി എംഎ സുനിൽകുമാർ, രാധാകൃഷ്ണൻ ചൂലൂർ സംസാരിച്ചു. പുതിയ ഭാരവാഹികൾ ഇ.ധർമ്മജർ ( ചെയർമാൻ) , ഷിജിത് ലാൽ (കൺവീനർ) രക്ഷാധികാരിയായി രാധാകൃഷ്ണൻ ചുലൂർ, വി മഞ്ചു കൃഷ്ണൻ , എം എ ദേവൻ എന്നിവരെ തിരഞ്ഞെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!