Trending

ഷൈൻ ടോം ചാക്കോ നാളെ ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്

ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഓടിപ്പോയ സംഭവത്തിൽ
ഷൈന്‍ ടോം ചാക്കോയോട് നാളെ ഹാജരാകണമെന്ന് പൊലീസ്. രാവിലെ 10 മണിക്ക് എറണാകുളം നോർത്ത് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് നോട്ടീസ് നൽകിയത്. നോർത്ത് സ്റ്റേഷനിലെ എസ്എച്ച്ഒക്ക് മുന്നില്‍ ഹാജരാകണമെന്ന് നോട്ടീസിൽ പറഞ്ഞു.ഷൈനിന് നോട്ടീസ് നൽകുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിിയിരുന്നു. ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഓടിപ്പോയത് എന്തിനെന്ന് വിശദീകരിക്കാനാണ് നോട്ടീസ് നൽകുന്നത്. കൊച്ചി നഗരത്തില്‍ പരിശോധനക്കെത്തിയെങ്കിലും ഷൈൻ ടോം ചാക്കോ ഓടി രക്ഷപ്പെട്ടെന്ന് നർക്കോട്ടിക് എസിപി പി.കെ അബ്ദുസ്സലാം പറഞ്ഞിരുന്നു. ഹോട്ടൽ രജിസ്റ്റർ പരിശോധിച്ചപ്പോള്‍ ഷൈന്‍ മുറി എടുത്തതായി കണ്ടുവെന്നും മുട്ടിവിളിച്ചപ്പോള്‍ ഷൈന്‍ ജനാല വഴി ഇറങ്ങിയോടിയെന്നും എസിപി സ്ഥിരീകരിച്ചു.നടിയുടെ പരാതിയിൽ ഷൈൻ ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് താര സംഘടനയായ ‘അമ്മ’ മെയിൽ അയച്ചതായി ഷൈനിന്റെ കുടുബം അറിയിച്ചിരുന്നു. വിൻസി അലോഷ്യസിൽ നിന്ന് എക്സൈസ് വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും നിയമനടപടികൾക്ക് താല്പര്യമില്ലെന്ന് കുടുംബം അറിയിച്ചു. എന്നാൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്താനാണ് എക്സൈസ് തീരുമാനം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!