
വ്യാജരേഖ ഇന്‍ഷുറന്‍സ് രേഖകൾ ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ എസ്‌ഐക്കെതിരെ കേസ്. പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. 2019-ല്‍ വട്ടപ്പാറ സ്റ്റേഷന്‍ എഎസ്‌ഐ ആയിരുന്ന ഷാ നിലവില്‍ പത്തനംതിട്ടയില്‍ ഗ്രേഡ് എസ്‌ഐ ആണ്.2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എസ്എച്ച്ഒയുടെ വ്യാജ ഒപ്പിട്ട് കോടതിയില്‍ രേഖകളും സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടത്. തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി റൂറല്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹി കൂടിയാണ് ഷാ.