കുന്ദമംഗലം: കോറോണയും ലോക്ക് ഡൗൺ കാലവും സൃഷിടിക്കുന്ന ആശങ്കയെയും ബുദ്ധിമുട്ടും മനുഷ്യർ മാത്രമല്ല പക്ഷിമൃഗാദികളും നേരിടുകയാണെന്നുമുള്ള വസ്തുത തുറന്നു കാട്ടുകയാണ് വ്യത്യസ്തമായ കുറിപ്പിലൂടെ സാമൂഹിക പ്രവർത്തകനായ ഖാലിദ് കിളിമുണ്ട. അതിജീവനത്തിനുള്ള മനുഷ്യന്റെ പോരാട്ടവും ബുദ്ധിമുട്ടും മാത്രമല്ല മനുഷ്യ പക്ഷി മൃഗാതികൾക്കും നേരിടുന്ന പ്രശ്ങ്ങളും നേരിൽ കണ്ട അനുഭവത്തിൽ പങ്കു വെക്കുകയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ കുറിപ്പിങ്ങനെ
അതിജീവനത്തിനായുള്ള പോരാട്ടം
കൊറോണയും ,ലോക്ക് ഡൌണും ഉണ്ടാക്കിയ യുദ്ധസമാനമായ അന്തരീക്ഷം. അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടം:- രോഗവ്യാപനത്തിലെ ഭയം. ഭക്ഷണലഭ്യതയെ കുറിച്ചുള്ള ആശങ്ക. സ്വാതന്ത്ര്യം ഭാഗികമായി നഷ്ടപ്പെട്ടതിലെ തീവ്രമായ മാനസിക പിരിമുറുക്കം. എല്ലാറ്റിനേയും അതിജീവിക്കാനായുള്ള മനുഷ്യന്റെ നെട്ടോട്ടം എന്നാൽ ലോക്ക് ഡൌൺ കാലഘട്ടം മനുഷ്യനെ പോലെ തന്നെ പക്ഷിമൃഗാദികൾക്കും പരീക്ഷണ കാലം.
പൂനൂർ പുഴയോരത്തു പണ്ടാരപ്പറമ്പു് കടവിന് സമീപം വടക്കയിൽ കോയസ്സൻ ഹാജിയുടെ വീടിനോടു് ചേർന്ന് കിടക്കുന്ന പറമ്പിലെ മരത്തിന്റെ ശിഖരത്തിനിടയിൽ തല കുടുങ്ങി ജീവൻ നഷ്ടപ്പെട്ട പൂച്ച ഇതിന്റെ ഒരു ഉദാഹരണം മാത്രം. ഭക്ഷണം തേടിയുള്ള യാത്രയിൽ മരത്തിൽ കയറി ഇരയുടെ പിന്നാലെയുള്ള ഓട്ടം തെറ്റി മരത്തിന്റെ ശിഖരത്തിനിടയിൽ തല കടുങ്ങിയപ്പോൾ ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. രക്ഷപ്പെടാനുള്ള ശ്രമങ്ങളൊക്കെ മരണത്തിന്റെ കെണി കൂടുതൽ മുറുക്കുന്നതായി മാറി. അങ്ങിനെ ജീവന്റെ തുടിപ്പുകൾ എന്നെന്നേക്കുമായി വിട പറഞ്ഞു. ജീവൻ നഷ്ടപ്പെട്ട പൂച്ചയുടെ ജഡം മറ്റു പക്ഷികൾ ഭാഗികമായിട്ടെങ്കിലും ഭക്ഷണമാക്കി.ഇതിന്റെയൊക്കെ തെളിവായി ഭാഗികമായി നഷ്ടപ്പെട്ട പൂച്ചയുടെ ശരീര ഭാഗങ്ങൾ മരത്തിന്റെ ശിഖരത്തിനിടയിൽ തൂങ്ങിയാടുന്നു. ഭീതിതമായ വർത്തമാനകാലത്തിന്റെ നേർസാക്ഷ്യമായി .
ഖാലിദ് കിളിമുണ്ട