Trending

കോഴിക്കോട് ബസ് അപകടം ; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

അരയിടത്ത് പാലത്തെ അപകടത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ബസ് ഡ്രൈവർ പിടിയിൽ. മെഡിക്കൽ കോളേജ് പൊലീസ് ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് നാലെ കാലോടെ നിയന്ത്രണം വിട്ട് ബസ്മറിഞ്ഞാണ് അപകടം ഉണ്ടായത്. 50ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!