GLOBAL International

ബന്ദികളാക്കിയ നാല് ഇസ്രായേല്‍ സൈനികരെ മോചിപ്പിച്ച് ഹമാസ്

ഗസ്സ: വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ബന്ദികളാക്കിയ നാല് വനിതാ സൈനികരെ കൂടി ഹമാസ് മോചിപ്പിച്ചു. ഗസ്സയിലെ ഫലസ്തീന്‍ സ്‌ക്വയറില്‍വെച്ച് നാലുപേരെയും റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ക്ക് കൈമാറി. ഇതിന് പകരമായി ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 200 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബന്ദികളെ കൈമാറുമ്പോള്‍ ഹമാസിന്റെയും ഇസ്ലാമിക് ജിഹാദിന്റെയും നൂറുകണക്കിന് പോരാളികളും പൊതുജനങ്ങളും ഫലസ്തീന്‍ സ്‌ക്വയറില്‍ എത്തിയിരുന്നു. ബന്ദികളെ കൈമാറുന്നതിന് മുമ്പ് ഹമാസ് പോരാളികളും റെഡ് ക്രോസ് പ്രതിനിധികളും കരാറില്‍ ഒപ്പുവെച്ചു.

കരീന റീവ്, ഡാനിയെല്ല ഗില്‍ബോവ, നാമ ലെവി, ലിരി അല്‍ബാഗ് എന്നീ സൈനികരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇസ്രായേലി സൈനിക യൂണിഫോം ധരിച്ചെത്തിയ ഇവര്‍ ആള്‍ക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നത് തെല്‍ അവീവില്‍ ബിഗ് സ്‌ക്രീനില്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!