ചലച്ചിത്ര പ്രേമികൾ, നിരൂപകർ സാഹിത്യകാരന്മാർ, സംവിധായകർ, നാടക പ്രവർത്തകർ, സിനിമ പ്രവർത്തകർ,വിദ്യാർത്ഥികൾ, അധ്യാപകർ, മുതിർന്നവർഅങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ജനസാഗരമാണ് കോഴിക്കോട് ബീച്ചിൽ ഒരുക്കിയ കെ എൽ എഫ് വേദിയിലെത്തുന്നത്. കടുത്ത ചൂടിനെ അവഗണിച്ച് സൗഹൃദങ്ങൾ പുതുക്കാനെത്തുന്നവർ ഏറെയാണ്.കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ അതൊരു ഒത്തുചേരലിൻ്റെ വേദികൂടിയാണ്. സൗഹൃദങ്ങൾ പുതുക്കുന്ന ഒരിടം. പഴയ സൗഹൃദങ്ങൾ പൊടിതട്ടിയെടുക്കാനും പുതിയ സൗഹൃദങ്ങൾക്കും വേണ്ടി ഒരുപാട് ഇവിടെ എത്തുന്നുണ്ട്. സാഹിത്യ വിദ്യാർത്ഥികൾ മാത്രമല്ല മറ്റ് ആർട്സ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളും ബീച്ചിലെത്തുന്നുണ്ട്. ഒരുതവണ കെ. എൽ.എഫിൽ പങ്കെടുത്തവരെ വീണ്ടും ഇവിടേക്ക് എത്തിക്കുന്ന എന്തോ ഒന്നുണ്ട്.പുസ്തക പ്രേമികൾക്ക് വായിക്കാൻ ഇഷ്ടപ്പെടുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്. പഴയ പുസ്തകങ്ങൾ പുതിയ എഡിഷനിലും ലഭിക്കുന്നുണ്ട്.
വരും ദിവസങ്ങളിൽ സാഹിത്യ നഗരിയിൽ കെ.എൽ.എഫ് ആഘോഷമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇവിടെ തമ്പടിച്ചു കഴിഞ്ഞു