തൃശൂർ അതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന് മാറ്റിയ ശേഷമാണ് മയക്കുവെടി വെച്ചത്. മയക്കുവെടിയേറ്റ ആന വന മേഖലയിലേക്ക് നീങ്ങുകയാണ്. ദൗത്യ സംഘം ആനയെ പിന്തുടരുന്നുണ്ട്.രണ്ട് ദിവസം കാണാമറയത്തായിരുന്ന കാട്ടാനയെ ഇന്ന് രാവിലെയാണ് കാട്ടാനക്കൂട്ടത്തിനൊപ്പം കണ്ടെത്തിയത്. മൂന്ന് ആനകൾക്കൊപ്പമായിരുന്നു മുറിവേറ്റ കാട്ടാന. ആന മയങ്ങി കഴിഞ്ഞാൽ ചികിത്സ ആരംഭിക്കും. മെറ്റൽ ഡിക്ടറ്റർ വരെ ഉപയോഗിച്ച് പരിശോധിക്കുകയും ചെയ്യും. ഡോക്ടർമാർ ആനക്കൊപ്പമുണ്ട്.കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്‍റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല. ഇന്നലെ ആറു സംഘങ്ങളിലായി തിരിഞ്ഞ് പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ബ്ലോക്കുകളിലും ഉള്‍വനത്തിലും പരിശോധന നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.