മലപ്പുറത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ ജില്ലാ, താലൂക്ക് തലങ്ങളില്‍ റവന്യൂ, സിവില്‍ സപ്ലൈസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി, പോലീസ് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ച് വിപണികളില്‍ പരിശോധന നടത്തും. പൊതുജനങ്ങള്‍ക്ക് കാണാവുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും എഡിഎം എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫീസര്‍, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.