Trending

സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ച് പൂര്‍ത്തിയാക്കി നടി മാളവിക മോഹനന്‍

കോഴിക്കോട്: സ്‌കെച്ചേര്‍സ് കമ്യൂണിറ്റി ഗോള്‍ ചാലഞ്ചിന്റെ ഭാഗമായി ആയിരം കിലോ മീറ്റര്‍ ഓട്ടം ലുലു മാളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 17ന തുടങ്ങിയ എട്ടാമത്തെ ഗോള്‍ ചലഞ്ച് ലുലു മാളിലെ സ്‌കെച്ചേര്‍സ് ഉദ്ഘാടന സദസില്‍ നടി മാളവിക മോഹന്‍ അവസാന കിലോമീര്‍ ഓടിയതോടെയാണ് പൂര്‍ത്തിയായത്. ആയിരം കിലോ മീറ്റര്‍ പൂര്‍ത്തിയാക്കിയ മറ്റുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോടിന്റെ സമ്പന്നമായ കായിക സംസ്‌കാരം കമ്മ്യൂണിറ്റി ഗോള്‍ചലഞ്ചില്‍ പ്രതിഫലിക്കുന്നതായി.

പരിപാടിയുടെ ഭാഗമായി പി.ടി ഉഷ ഫൗണ്ടേഷന് സ്‌കെച്ചേര്‍സ് 100 ജോഡി ഷൂസുകള്‍ നല്‍കി. കമ്യൂണിറ്റി, ഫിറ്റ്‌നസ്, യുവ അത്‌ലറ്റുള്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവയുടെ ഭാഗമായാണ് ഇത്. ഉഷ ഫൗണ്ടേഷന് കുട്ടികളുടെ ജീവിതത്തെ ഭാവിയിലേക്ക് പ്രചോദിപ്പിക്കാന്‍ സാധിക്കട്ടെയെന്ന് സ്‌കെച്ചേഴ്‌സ് സിഇഒ രാഹുല്‍ വീര പറഞ്ഞു. സ്വപ്‌നങ്ങളെയും ചിന്തകളെയും താലോലിക്കാന്‍ ഉദ്ഘാടന ചടങ്ങില്‍ മാളവിക മോഹന്‍ പുതുതലമുറയോട് ആവശ്യപ്പെട്ടു. സ്‌കെച്ചേഴ്‌സ് കമ്മ്യൂണിറ്റി ഗോള്‍ചലഞ്ചിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുവ കായികതാരങ്ങളുടെ ആവേശവും നിശ്ചയദാര്‍ഢ്യവും കണ്ടപ്പോള്‍ ആവേശമായി. ഫിറ്റ്‌നസ് എപ്പോഴും തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. ഇതുപോലുള്ള പരിപാടികള്‍ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ആളുകളെ ഒരുമിപ്പിക്കുകയും ചെയ്യും. കോഴിക്കോട്ടെ ഊര്‍ജ്ജസ്വലമായ സമൂഹവുമായി ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മാളവിക മോഹനന്‍ പറഞ്ഞു.

പാദരക്ഷാ കമ്പനിയായ സ്‌കെച്ചേഴ്‌സിന്റെ കോഴിക്കോട്ടെ മൂന്നാമത്തെ ഷോറൂം ആണ് ലുലുവില്‍ തുറന്നത്. പുതിയതും ജനപ്രിയവുമായ ലൈഫ്‌സ്‌റ്റൈല്‍ പാദരക്ഷാ ശേഖരങ്ങളും ഫാഷന്‍, സ്‌പോര്‍ട്‌സ്, കാഷ്വല്‍, പ്രഫഷണല്‍, കുട്ടികളുടേത് ഉള്‍പ്പടെ എല്ലാ പ്രായക്കാര്‍ക്കുമുള്ള ഉത്പന്നങ്ങളും ലഭ്യമാണ്. ഹാന്‍ഡ്‌സ് ഫ്രീ സ്ലിപ്പ്-ഇന്‍സ്, മസാജ് ഫിറ്റ്, ആര്‍ച്ച്ഫിറ്റ്, മാക്‌സ് കുഷ്യനിങ്, ഹൈപ്പര്‍ ബര്‍സ്റ്റ്, എയര്‍-കൂള്‍ഡ് മെമ്മറി ഫോം, റിലാക്‌സ്ഡ് ഫിറ്റ്‌ടെക്‌നോളജി, സ്‌ട്രെച്ച് ഫിറ്റ് തുടങ്ങിയ സാങ്കേതികതകള്‍ മുതല്‍ കായിക പ്രേമികള്‍ക്കുള്ള പെര്‍ഫോമന്‍സ് ഷൂസ് വരെ ഇവിടെയുണ്ട്.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!