Trending

ഫലസ്തീൻ ബാഗുമായി പാർലമെന്റിലെത്തി പ്രിയങ്ക ഗാന്ധി; പ്രീണന ബാഗാണെന്ന പരിഹാസവുമായി ബി ജെ പി

കോൺ​ഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ​ഗാന്ധി തിങ്കളാഴ്ച പാർലമെന്റിലെത്തിയത് ഫലസ്തീൻ എന്ന് ആലേഖനം ചെയ്ത ബാ​ഗുമായി. പലസ്തീനികളോടുള്ള ഐക്യദാർഢ്യം പ്രകടമാക്കുന്ന, തണ്ണിമത്തന്റെ ചിത്രം ഉൾപ്പടെ ബാ​ഗിലുണ്ട്.പാർലമെന്റ് കെട്ടിടത്തിനുള്ളിൽ ബാ​ഗ് ധരിച്ചുനിൽക്കുന്ന പ്രിയങ്കയുടെ ചിത്രം, കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചത്. ദേശീയ മാധ്യമങ്ങളടക്കം പിന്നീട് വാർത്ത റിപ്പോർട്ട് ചെയ്തു. നേരത്തെ പലതവണ ഫലസ്തീൻ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് പ്രിയങ്ക ഫലസ്തീൻ പരമ്പരാ​ഗത ശിരോവസ്ത്രമായ കഫിയ ധരിച്ചെത്തിയതും വാർത്തയായിരുന്നു.കൂടിക്കാഴ്ചയിൽ പലസ്തീനുമായുള്ള ആത്മബന്ധം അനുസ്മരിക്കുകയും ഫലസ്തീൻ പോരാട്ടങ്ങൾക്ക് പ്രിയങ്ക പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം, ഫലസ്തീൻ എന്നെഴുതിയ ബാ​ഗുമായെത്തിയ പ്രിയങ്കയെ പരിഹസിച്ച് ബിജെപി നേതാവ് സംബിത് പത്ര രം​ഗത്തെത്തി. കോൺ​ഗ്രസ് കുടുംബം എപ്പോഴും പ്രീണനത്തിന്റെ ബാ​ഗാണ് തൂക്കിക്കൊണ്ടിരിക്കുന്നതെന്നും പ്രീണന ബാ​ഗാണ് അവരുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണമെന്നും അദ്ദേഹം വിമർശിച്ചു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!