Trending

ഫാഷൻ ട്രെൻഡുകളിൽ ഐഎഫ്എഫ്‌കെ വൈബ്

വൈവിധ്യങ്ങളാൽ സമ്പന്നമായ ഐ.എഫ്.എഫ്.കെയെപോലെ ശ്രദ്ധേയമാണു മേളയിലെ ഫാഷൻ ട്രെൻഡുകളും. വ്യത്യസ്ത കോണുകളിൽനിന്നെത്തുന്ന ചലച്ചിത്ര പ്രേമികളിൽനിന്നു ഫാഷന്റെ മാറുന്ന മുഖങ്ങൾ കണ്ടെത്താനാകും. പതിവുരീതികളിൽനിന്നു വ്യത്യസ്തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവർക്കു ഫാഷൻ.

മേളയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷൻ. കാഞ്ചീപുരം സാരി വിൽക്കാൻ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐ.എഫ്.എഫ്.കെ. അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു. പാരമ്പര്യവും ആധുനികതയും കലർത്തിയ ഫാഷനാണ് പലപ്പോഴും ഐ.എഫ്.എഫ്.കെയുടെ മുഖ്യാകർഷണമെന്നും നിമിഷ പറഞ്ഞു.

ഐഎഫ്എഫ്‌കെ ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിംഗ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയിൽ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷൻ ഇവിടെ കാണാനായി എന്നതാണ്. വളരെ ലളിതമായി വസ്ത്രം ധരിക്കുന്നതുകൊണ്ടു വിചിത്രമായ പല വസ്ത്രധാരണ രീതികളും അവരിൽ അത്ഭുതമുണ്ടാക്കിയെന്നും പറഞ്ഞു.

ഐഎഫ്എഫ്‌കെയിലെത്തിയ മാധ്യമപ്രവർത്തകരായ നന്ദനക്കും ആലിയക്കും തന്റേതായ വ്യക്തിത്വം ഫാഷലൂടെ പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് ആലിയക്ക് ഇഷ്ടമെങ്കിൽ കൂട്ടുകാരി നന്ദനക്കാകട്ടെ വസ്ത്രധാരണത്തിൽ പുതിയ പരീക്ഷങ്ങൾ നടത്താനാണ് ഇഷ്ടം. ഫോട്ടോഗ്രാഫറായ കിഷോറിന് കഴിഞ്ഞ വർഷത്തെ ഫാഷനുകൾ കൂടുതൽ വ്യത്യസ്തമായി തോന്നുന്നതായി അഭിപ്രായമുണ്ട്. ഐഎഫ്എഫ്‌കെയുടെ ഫാഷൻ വർണങ്ങൾ ക്യാമറക്കണ്ണുകൾക്ക് ആനന്ദമാണെന്നും കിഷോറിന്റെ അഭിപ്രായം.

ഐ. എഫ്. എഫ് കെ വൈബ് വസ്ത്രങ്ങൾ എന്ന ഒരു വിഭാഗം തന്നെ യുവത്വത്തിനിടയിൽ ഉടലെടുത്തുവരുന്നതായി മേളയിൽ പതിവായി ഡെലിഗേറ്റുകളായെത്തുന്ന സിദ്ധാർഥ്, അജിൽ, അനുശ്രീ, അനീഷ എന്നിവർ അഭിപ്രായപ്പെട്ടു. നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറുകയാണ്.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!