ചെന്നൈയിൽ തിരിച്ചെത്തിയ ലോക ചെസ് ചാമ്പ്യൻ ഗുകേഷിന് വമ്പൻ സ്വീകരണമൊരുക്കി ജന്മനാട്.
തമിഴ് നാട് സർക്കാർ ഗുകേഷിന് 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ് നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു.സിംഗപ്പൂരില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവായ ഗുകേഷ് ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരം കൂടിയാണ്.ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയി ഗുകേഷിന് ആശംസകളുമായി ഇലോണ്‍ മസ്ക് രംഗത്തെത്തിയിരുന്നു. എക്സിലൂടെയാണ് ഇലോണ്‍ മസ്ക് അഭിനന്ദനങ്ങള്‍ അറിയിച്ചിരിക്കുന്നത്.
ഈയാഴ്ച ആദ്യം സിംഗപ്പൂരിൽ നടന്ന മത്സരത്തില്‍ ഫൈനലില്‍ ചൈനയുടെ ഡിംഗ് ലിറനെ പരാജയപ്പെടുത്തിയാണ് 18 കാരനായ ഗുകേഷ് ചരിത്രം രചിച്ചത്. ഇന്ത്യയില്‍ നിന്ന് അഞ്ച് തവണ ചാമ്പ്യനായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരന് കൂടിയാണ് ഗുകേഷ്.