തെലുഗ് സിനിമാ ഇന്‍ഡന്‍സ്ട്രിയിലെ പ്രമുഖരായ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരന് നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായി. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ബുധനാഴ്ച രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ബഞ്ചാര ഹില്‍സിലാണ് 22 ഏക്കര്‍ വിസ്തൃതില്‍ പടര്‍ന്ന് കിടക്കുന്ന അന്നപൂര്‍ണ സ്റ്റുഡിയോ നിലകൊള്ളുന്നത്. സ്വര്‍ണ നിറത്തിലുള്ള പട്ടുസാരിയില്‍ രാജകീയ പ്രൗഢിയോടെയാണ് ശോഭിത എത്തിയതെങ്കില്‍ പരമ്പരാഗത തെലുഗു വരന്റെ വേഷത്തിലായിരുന്നു നാഗചൈതന്യയുടെ എന്‍ട്രി.
400 ക്ഷണിക്കപ്പെട്ട അതിഥികള്‍ വിവാഹത്തില്‍ പങ്കെടുത്തതായതാണ് വിവരം. രാജമൗലി, പ്രഭാസ് ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, അല്ലു അര്ജുന്,ഉപാസന കൊനിഡേല, മഹേഷ് ബാബു തുടങ്ങിയ തെലുഗിലെ സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്തു. ഈ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്നത്. നാഗചൈതന്യയുടെ രണ്ടാമത്തെ വിവാഹമാണിത്. 2017ലായിരുന്നു സാമന്തയുമായുള്ള നാഗചൈതന്യയുടെ വിവാഹം. തെലുങ്ക് ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് അന്ന് വിവാഹം നടന്നത്.