ഐ ലീഗിൽ സീസനിലെ ആദ്യ മത്സരത്തിൽ ശ്രീനിധി ഡെക്കാനേതിരെ ഗോകുലം കേരള എഫ് സിക്ക് തകർപ്പൻ ജയം. കളിയുടെ ആദ്യ പകുതിയിൽ ഒരുഗോളിന് പിറകിലായിരുന്നു ഗോകുലം, മൂന്നു ഗോളുകളും നേടിയത് രണ്ടാം പകുതിയിലായിരുന്നു.
ആദ്യ മിനിട്ടു തൊട്ട് തന്നെ അത്യധികം വാശിയേറിയ മത്സരത്തിൽ. കാണികൾക്ക് ഒരു വിരസതയും നൽകാതെ ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചു, ആദ്യ പകുതിയിൽ ഗോകുലം നന്നായി കളിച്ചെങ്കിലും 40′ ആം മിനിറ്റിൽ റൊമാവിയ നേടിയ ഗോളിലൂടെ ശ്രിനിധി മുന്നിലെത്തി തുടർന്നുള്ള സമയം നന്നായി മുന്നേറിയ ശ്രീനിധി പ്ലെയർസിനെ തടയിടാൻ ഗോകുലം ഡിഫൻഡേഴ്സ് നന്നായി പണിപ്പെട്ടു.
രണ്ടാം പകുതിയിൽ മുഴുവൻ ഊർജ്ജവും നൽകി കളിച്ച ഗോകുലം വിജയത്തിനായി പോരാടി 60′ അം മിനിട്ടിൽ മാർട്ടിൻ നേടിയ ഗോളിലൂടെ ടീം ഒപ്പമെത്തി. തുടർന്നും അറ്റാക്ക് ചെയ്തു കളിച്ച ടീം അർഹിച്ച ഗോൾ നേടിയത് 85′ അം മിനിട്ടിൽ സ്പാനിഷ് സ്ട്രൈക്കർ അബലേഡോയിലൂടെ, 90+5 അം മിനിറ്റിൽ തർപ്യൂയ ഗോൾ നേടിയപ്പോൾ കളി 3-1 ൽ അവസാനിക്കുമെന്ന് തോന്നിയിടത്തു നിന്നാണ് കാസ്‌ത്തനാട ശ്രീനിധിക്കായി രണ്ടാം ഗോൾ നേടിയത്.
ഇരു ടീമുകളുടെയും ആരാധകരാൽ നിറഞ്ഞ ഗാലറിയിൽ അവസാന മുയർന്നത് ഗോകുലത്തിൻ്റെ വിജയാഹ്ലാദം. ലീഗിൽ അടുത്ത മത്സരത്തിൽ ഗോകുലം റിയൽ കശ്മീർ എഫ് സിയെ നേരിടും, നവംബർ 29 നു ഉച്ചയ്ക്ക് 2ന് ടി ആർ സി ട്ടർഫ് കശ്മീരിൽ വച്ചാണ് മത്സരം നടക്കുക.