കൗമാര ക ലാ പ്രതിഭകളുടെ സർഗ സപര്യയ്ക്ക് സാഹിത്യ നഗരം സാക്ഷിയാകുമ്പോൾ മധുര ത്തിന്റെ നാട്ടിൽ ഇനി നാല് ദിന രാത്രങ്ങളിൽ ഉത്സവമേ ളം അരങ്ങുണർത്തും. 63-ാ മത് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം പ്രശസ്‌ത സാ ഹിത്യകാരൻ ബെന്യാമിൻ ഉ ദ്ഘാടനം ചെയ്‌തു. കലോ ത്സവങ്ങൾ സർഗാത്മകത ക്കുള്ള വേദിയാകണമെന്ന് അദ്ദേഹം പറഞ്ഞു മേയർ ബീന ഫിലിപ്പ് അധ്യക്ഷതവഹിച്ചു. കോഴിക്കോട് ജനത യെ എന്നും വിശ്വാസത്തിലെടുക്കാമെന്ന് മേയർ പറഞ്ഞു. ക ലയെ സ്നേഹിക്കുന്നവർ കലാ വിരുന്നിൽ പങ്കാളിത്വം ഉറപ്പാക്ക ണമെന്ന് അവർ കൂട്ടിച്ചേർത്തു. ചടങ്ങിൽ മയനാട് എ യു പി സ്‌കൂളിൻ്റെ പ്ലാസ്റ്റിക്കിന് പുനർ ജ്ജന്മം എന്ന പദ്ധതി മുഖ്യാ തിഥി മുൻമന്ത്രി അഹമ്മദ് ദേ വർ കോവിൽ ഉദ്ഘാടനം ചെ യ്‌തു. മുഖ്യവേദിയായ മലബാർ ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽ പതാക ഉയർത്തിയതോടെ വേ ദികൾ ഉണർന്നു.രാവിലെ സ്വീകരണ ക മ്മിറ്റി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ജില്ലാ വി ദ്യാഭ്യാസ ഉപ ഡയറക്ടർ മ നോജ് മണിയൂർ പതാക ഉ യർത്തി. സ്വീകരണ കമ്മിറ്റി ചെയർമാൻ പി കെ നാസർ അധ്യക്ഷത വഹിച്ചു. കൺ വീനർ കെ സുധീന, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, വൈസ് പ്രസി ഡണ്ട് പി ഗവാസ്, സ്ഥിരം സമിതി അധ്യക്ഷ സി രേ ഖ, അബ്ദുൾ ഹക്കീം എന്നി വർ പങ്കെടുത്തു.