കലയുടെ ഉത്സവത്തിന് കാലത്തിനൊപ്പം വഴികാട്ടിയായി ട്രാൻസ്പോർട്ട് കമ്മിറ്റി.കോഴിക്കോട് സിറ്റി പോലീസും, ട്രാഫിക്കും ട്രാൻസ്പോർട്ട് കമ്മിറ്റിയും സംയുക്തമായാണ് നൂതനമായി സംവിധാനം ഒരുക്കിയിട്ടുള്ളത്. കലോത്സവത്തിലെ 20 വേദികളിൽ കലാപ്രതിഭകൾക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള അവസരംഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം
തന്നിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്ത് വേദിയുടെ നമ്പർ ക്ലിക് ചെയ്താൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടുകൂടി വേദിയിൽ എത്താനുള്ള കൃത്യമായ റൂട്ട് മാപ്പ് ലഭ്യമാകുന്ന സംവിധാനം അസിസ്റ്റൻറ് കമ്മീഷണർ ട്രാഫിക് കെ.എ.സുരേഷ് ബാബു കോഴിക്കോട് ഡി ഡി ഇ യും ജില്ലാ കലോത്സവ ജനറൽ കൺവീനർ കൂടിയായ മനോജ് കുമാർ മണിയൂറിന് നല്കി കൊണ്ട് ലോഞ്ച് ചെയ്തു.ട്രാൻസ്പോർട്ട് കമ്മിറ്റി ,ഓർഗനൈസിങ് ചെയർമാൻ ആർ കെ ഷാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രാൻസ്പോർട്ട് കൺവീനർ അഷ്റഫ് ചാലിയം സ്വാഗതം പറഞ്ഞു. ട്രാഫിക് സി ഐ ഗോപകുമാർ .ഇ മുഖ്യഥിതി ആയി പങ്കെടുത്തു. ട്രാഫിക് എസ് ഐ .മനോജ് ബാബു,വി ഫൈസൽ, രായിൻ കുട്ടി പെരിഞ്ചിക്കൽ പി കെ അസീസ്, മുഹമ്മദ് റഷീദ് വി.കെ,വി ജമാലുദ്ദീൻ,സാജിദ് എം.എ,നാസർ ടി., സിറാജ് പി.സിവിവിധ സബ് കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.